Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട സ്കൂട്ടർ ഇടിച്ച് അപകടം; വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഗോപുര വാതിൽ തകർന്നു.

12 Jun 2025 16:38 IST

santhosh sharma.v

Share News :

വൈക്കം: ഇരുചക്ര വാഹനം ഇടച്ച് കയറി വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തുള്ള പ്രധാന ഗോപുര വാതിൽ തകർന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ അടച്ചിട്ടിരുന്ന ക്ഷേത്ര ഗോപുരത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം. വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെയാണ് അപകടം ഉണ്ടായത്. യുവതി ഓടിച്ചിരുന്ന ഡൽഹി രജിസ്ട്രേഷനിലുള്ള സ്കൂട്ടർ ഗോപുരവാതിലിൻ്റെ ഒരു പാളി തകർത്ത് ക്ഷേത്ര മുറ്റത്തേക്ക് കയറിയാണ് നിന്നത്. സാരാമായ പരിക്കേറ്റ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൻ്റെ മുൻവശം തകർന്നു. സംഭവ സമയത്ത് ഈ ഭാഗത്ത് ഭക്തനങ്ങൾ ആരും ഇല്ലാതിരുന്നതിനാൽ കൂടുതൽ ദുരന്തം ഒഴിവായി. ക്ഷേത്രത്തിലെ ഉച്ചപൂജക്കും പ്രാതലിനും ശേഷം 2 മണിയോടെ അടക്കുന്ന ഗോപുരം വൈകിട്ട് 4 ന് ശേഷമാണ് വീണ്ടും തുറക്കുക അതിനാലാണ് ഈ സമയത്ത് ആരും ഇല്ലാതിരുന്നത്. വൈക്കം പോലിസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News