Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹന അപകടത്ത തുടർന്ന് ചികിത്സയിലായിരുന്ന പെരുവ സ്വദേശിയായ യുവാവ് മരിച്ചു.

09 May 2025 09:19 IST

santhosh sharma.v

Share News :

വൈക്കം: വാഹന അപകടത്ത തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവ അവർമ കൊരവേലികുഴിയിൽ മാണി, അമ്മിണി ദമ്പതികളുടെ മകൻ

സനുമാണി (47 ) ആണ് മരിച്ചത്. 

കഴിഞ്ഞ ഒക്ടോബർ 27നാണ് അപകടം.

വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് എറണാകുളം രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.

സംസ്കാരം ഇന്ന് (മെയ് - 9 ) വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 ന് പെരുവ സെൻ്റ് തോമസ് മലങ്കര കത്തോലിക്ക ചർച്ച് (ബഥനി പള്ളി) സെമിത്തേരിയിൽ.

ഭാര്യ - അനുഷ മഹാജൻ,

മക്കൾ -ആൽബിൻ, ആദിത്യൻ.

Follow us on :

More in Related News