Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി മാന്നാറിൽ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികനായ റിട്ടേഡ് എസ് ഐക്ക് പരിക്ക്.

15 Jun 2024 18:37 IST

santhosh sharma.v

Share News :

വൈക്കം: സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികനായ റിട്ടേഡ് എസ് ഐക്ക് പരിക്ക്. ആപ്പാഞ്ചിറ മുടൂർ വീട്ടിൽ എം.എം ഷാജഹാൻ (58) നാണ് പരിക്കേറ്റത്. സിലോൺ കവല - ആപ്പാച്ചിറ റോഡിൽ മാന്നാർ ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് 6 മണിയോടെയാണ് അപകടം. മറ്റ് വാഹനങ്ങളെ മറികടന്ന് തലയോലപ്പറമ്പിൽ നിന്നും അമിതവേഗത്തിൽ പോകുകയായിരുന്നു ബസ്സ്.ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസ്സിനടിയിലേക്ക് പോകുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ ഷാജഹാനെ ഉടൻ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Follow us on :

More in Related News