Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തമിഴ്നാട് വത്തൽ ഗുണ്ടിൽ വാഹനാപകടം; ഈരാറ്റുപേട്ട സ്വദേശി മരിച്ചു

17 Aug 2024 13:51 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



തമിഴ്നാട്ടിലെ വത്തൽഗുണ്ടിലുണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട മാതാക്കൽ അനീസ് ഖാൻ മരിച്ചത്. കാറിൻ്റെ ടയർ പൊട്ടിയതിനെത്തുടർന്ന് മറ്റൊരു വാഹനത്തിൽ ചെന്നിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്. മക്കളായ റയാൻഖാൻ, സയാൻഖാൻ, ഐഷ എന്നിവരുടെ പരിക്ക് നിസാരമാണ് . കുട്ടികൾ ഡിണ്ടിഗൽ ആശുപത്രിയിൽ ചികിത്സയിലാണ് . അനീസിന്റെ മൃതദേഹം വത്തൽഗുണ്ടിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്നു ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് കഴിഞ്ഞ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്ന അനീസ് സുഹൃത്തുക്കളോടൊപ്പം ഇന്ന് പുലർച്ചെയാണ് വിനോദയാത്ര പോയത്.

 പോകും വഴിയായിരുന്നു അപകടം

ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

Follow us on :

More in Related News