Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2024 12:31 IST
Share News :
മുക്കം: ബാഗ്ലൂരിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്ലീപ്പർ കോച്ച് ബസ്സ് നിയന്തണം വിട്ട് കൊടുവള്ളി മദ്രസ്സ ബസ്സാറിലെ ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ച് കയറി തകർന്നു. ഡ്രൈവറടക്കം പത്ത് യാത്രക്കാർക്ക് പരിക്കേറ്റു.ശനിയാഴ്ച രാവിലെ കൊടുവള്ളി മദ്രസ്സാ ബസാറിൽ വെച്ച് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്. സാരമായ പരിക്കേറ്റ ബസ് ഡ്രൈവറെയും, പുറത്തേക്ക് തെറിച്ചു വീണ് പരിക്കേറ്റ യാത്രക്കാരിയടക്കം പരിക്കേറ്റആളുകളെആശുപത്രിയിലെത്തിച്ചു. ബർത്തിൽ ഉറങ്ങി കിടക്കുകയായിരുന്ന യുവാവ് ബീമിനിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചെത്തിയ നരിക്കുനി ഫയർസ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ എം.സി.മനോജിൻ്റെ നേതൃത്വത്തിൽ സേനാം ഗങ്ങൾ മുക്കാൽ മണിക്കൂർ സമയത്തെ കഠിന ശ്രമത്തിൽ ഹൈഡ്രോളിക്ക് കട്ടറിൻ്റെയും, സെപ്രഡറിൻ്റെയും സഹായത്താൽ കോൺക്രീറ്റ് ബീമിനുള്ളിൽ കുടുങ്ങി കിടന്ന യുവാവിനെ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി ആശുപത്രി യിലേക്ക് കൊണ്ടു പോയി. കൊടുവള്ളി പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് ജീവനക്കാരും സംഭവസ്ഥലത്തെത്തിയിരുന്നു. സീനിയർ ഫയർ ഓഫീസർ വി.വിജയൻ, ഫയർ ഓഫീസർമാരായ ബിപുൽ, അനൂപ്, അരുൺ, വിജീഷ്,രഞ്ജിത്ത്, ജിനുകുമാർ,ഹോംഗാർ ഡുമാരായ രതനൻ, വേണുഗോപാൽ,രാമദാസ് എന്നിവരും , സംഭവസ്ഥലത്തു കൂടി യാത്ര ചെയ്യുകയായിരുന്ന കൊയിലാണ്ടി ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ശരത്, മുക്കം ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ സജിത് ലാൽ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് ഭാഗികമായി തകർന്നു. കടയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.