Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട റിക്കവറി വാൻ റോഡ് വക്കിലെ കലുങ്ക് തകർത്ത് വീടിന്റെ ഭിത്തിയിൽ ഇടിച്ചു നിന്നു

14 Jul 2024 16:57 IST

PEERMADE NEWS

Share News :


പീരുമേട്:


വണ്ടിപ്പെരിയാർ നെല്ലിമലയ്ക്ക് സമീപം നിയന്ത്രണം വിട്ട റിക്കവറി വാൻ റോഡ് വക്കിലെ കലുങ്ക് തകർത്ത് വീടിന്റെ ഭിത്തിയിൽ ഇടിച്ചു നിന്നു.

 പുത്തൻവീട്ടിൽ സൈദിൻ്റെ വീടിന്റെ ഭീതിയിലാണ് വാൻ ഇടിച്ചുനിന്നത്.

ശനിയാഴ്ച രാത്രി 8 നാണ് അപകടം ഉണ്ടായത്. വണ്ടിപെരിയാർ നിന്നും തമിഴ്നാട് ഈറോഡിലേക്ക് മറ്റൊരു വാഹനം കെട്ടിവലിച്ച് കൊണ്ടുപോകുന്ന വഴിക്ക് ചുരക്കുളം പോലീസ് വളവിലും നെല്ലിമലിക്കും ഇടയിൽ വച്ചാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് കെട്ടി വലിച്ച് കൊണ്ടുപോയ റിക്കവറി വാൻ റോഡ് വശത്തെ കലുങ്ക് തകർത്ത് വീടിന്റെ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ചെറിയ രീതിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്.അപകടത്തിൽ ആർക്കും പരുക്കുകൾ ഇല്ല. തമിഴ്നാട് ഈറോഡിൽ നിന്നും വാഗമൺ കാണാൻ എത്തിയ വിനോദസഞ്ചാരികളുടെ വാഹനം കേടായ തുടർന്നാണ് റിക്കവറി വാൻ കുമളിയിൽ നിന്നും ഇവിടേക്ക് വന്നത്

Follow us on :

More in Related News