Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂട്ടുകാരോടപ്പം കക്കാടം പൊയിൽ കോഴിപ്പാറ വെള്ള ച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.

04 Apr 2025 18:05 IST

UNNICHEKKU .M

Share News :



മുക്കം: കൂട്ടുകാരൊത്ത് കക്കാടൻ പൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തെ കയത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. , കോഴിക്കോട് ചേരവമ്പലം സന്തേഷ് (20) മരിച്ചത്. വെള്ളിയാഴിച്ച ഉച്ചക്കാണ് അപകടം. നീന്താനറിയുന്ന വിദ്യാർത്ഥിയാണങ്കിലും കയത്തിൽ അകപ്പെടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വിവരമറിഞ്ഞ് നിലമ്പുരിൽ നിന്നെത്തിയ അഗ്നി രക്ഷ സേനയും, സ്കൂബ ടീം, നാട്ടുകാരും തെരഞ്ഞ് വിദ്യാർത്ഥിയെ കയത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറംഗ സംഘം വിദ്യാർത്ഥികളാണ് കോഴിപ്പാറ വെള്ള ച്ചാട്ട സന്ദർശനത്തിയെത്. മലബാറിലെ ഊട്ടിയെന്ന അറിയപ്പെടുന്ന കക്കാടംപൊയിലിലും, വിളിപ്പാടകലെയുള്ള കോഴിപ്പാറ വെള്ളച്ചാട്ടം സന്ദർശിക്കുന്നത് ഇതിനകം സജീവമായിരുന്നു. മുകൾ ഭാഗങ്ങളിൽ പാറക്കെട്ടുകളും ആഴമുള്ള ഭാഗങ്ങളുമുണ്ട്. സദാ സമയവും വെ ള്ളത്തിന് നല്ല തണുപ്പ് അനുഭവപെടും. വെള്ളരിമലയിൽ നിന്ന് ഉൽഭവവിക്കുന്ന കോഴിപ്പാറ വെള്ളച്ചാട്ടം' പ്രകൃതി തത്വവും മനുഷ്യ സ്പർശവും ഏൽക്കാതെ ഒഴുകിയെത്തുന്ന വെള്ള ച്ചാട്ടത്തിന് എല്ലാ ഭാഗത്തും തണുപ്പ് വിട്ട് പിരിയാത്ത സ്ഥിതിയാണ്. മല മുകളിൽ പെടുന്ന നെ പെയ്തിറങ്ങുന്ന മഴ വെള്ളപാച്ചിൽ അപകടവും പാറയിലെ വഴുക്കും അപകടമാണെന്ന് ബോർഡും കോഴിപ്പാറയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഒഴുക്കിൽ പ്പെട്ടാൽ ചാലിയാറും കടന്ന് നിലമ്പൂർ കനോലി പ്ലോട്ടിലേക്ക് ഒഴുകിയെത്തുക. വേനൽക്കാലത്ത് പോലും തണുപ്പ് വീട്ട് പിരിയാത്തതിനാൽ കയമുള്ള ഭാഗങ്ങളിൽ നിന്തി തുടിക്കുന്നവർ നിരവധിയാണ് '. മഴക്കാലത്ത് വെള്ളച്ചാട്ടത്തിലിറങ്ങുന്ന കർശനമായി നിരോധിച്ചിട്ടുണ്ട്. 

Follow us on :

More in Related News