Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തിയിൽ കണ്ടയ്നർ ലോറിക്ക് പിന്നിൽ ഓട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്.

31 Aug 2024 20:40 IST

santhosh sharma.v

Share News :

വൈക്കം: കണ്ടയ്നർ ലോറിക്ക് പിന്നിൽ ഓട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച വൈകിട്ട് 7.15 ഓടെ അപ്പാഞ്ചിറ പെട്രോൽ പമ്പിന് സമീപത്തുള്ള സോമില്ലിന് മുന്നിലാണ്  അപകടം. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആപ്പാഞ്ചിറ ചക്കാലയ്ക്കൽ ബെന്നിയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തലയോലപ്പറമ്പ്- കടുത്തുരുത്തി പ്രധാന റോഡിൽ 20 മിനിട്ടോളം ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. കടുത്തുരുത്തി പോലീസ് മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News