02 Sep 2024 23:08 IST
Share News :
വൈക്കം: തലയോലപ്പറമ്പ് സ്വദേശിയായ സ്വകാര്യ സ്ഥാപന ജീവനക്കാരൻ എറണാകുളത്ത് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. തലയോലപ്പറമ്പ് പള്ളിക്കവലക്ക് സമീപം തേരേഴത്ത് വീട്ടിൽ ജോർജ്ജിൻ്റെ മകൻ ബിനു ജോർജ് (49) മരിച്ചത്. സ്കൈ ലൈൻ ബിൽഡേഴ്സിൻ്റെ എറണാകുളം ഓഫീസിലെ സൂപ്പർവൈസർ ആയിരുന്നു ബിനു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഓഫീസിൽ ഫോണിൽ സംസാരിച്ച ശേഷം എഴുന്നേൽക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.സഹപ്രവർത്തകർ ചേർന്ന് ഇയാളെ ഉടൻ മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം (സെപ്തംബർ 4) ബുധനാഴ്ച രാവിലെ 11ന് തലയോലപ്പറമ്പ് സെന്റ്. ജോർജ് ദേവാലയ സെമിത്തേരിയിൽ. മാതാവ് - ഗ്രേസി ജോർജ് (പാലാ ചിറ്റേട്ട് കുടുംബാംഗമാണ്). ഭാര്യ -ദീപാ ബിനു (ചേർത്തല പള്ളിപ്പുറം കോളുതറ കുടുംബാംഗം). മക്കൾ - എയ്ഞ്ചൽ മേരി ബിനു, ജോയൽ (ഇരുവരും വിദ്യാർഥികൾ).
Follow us on :
Tags:
More in Related News
Please select your location.