Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 19:45 IST
Share News :
വീണത് പത്തടി ഉയരത്തിൽനിന്ന്; കോൺക്രീറ്റ് പാളിയിൽ മുഖമിടിച്ചു; തലക്ക് ഗുരുതര പരിക്ക് : ഉമതോമസിനെ വെ
ൻ്റിലേറ്ററിലേക്ക് മാറ്റി.
കൊച്ചി: നൃത്ത പരിപാടിക്കെത്തിയ ഉമ തോമസ് എം.എൽ.എക്ക് കൊച്ചി കലൂർ അന്തരാഷ്ടട്ര സ്റ്റേഡിയത്തിൽനിന്ന് താഴേക്ക് വീണ് ഗുരുതര പരിക്ക്. മൃദംഗ വിഷൻ എന്ന സംഘടനയുടെ നേതൃത്വത്തില്‍ 12000 നര്‍ത്തകരുടെ ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉടനെയാണ് വി.ഐ.പി ഗാലറിയിൽനിന്ന് എം.എൽ.എ താഴേക്ക് വീണത്.
ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. വീഴ്ചക്കിടെ കോൺക്രീറ്റ് പാളിയിൽ തലയിടിച്ചതായാണ് അറിയുന്നത്. കോൺക്രീറ്റ് പതിച്ച തറയിലേക്കാണ് ഒരു വശം ചരിഞ്ഞ് വീണത്. തല പൊട്ടി നിലക്കാതെ രക്ത പ്രവാഹമുണ്ടായിരുന്നു. മൂക്കിലൂടെയും രക്തം വരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ സംഘാടകരും സ്ഥലത്തുണ്ടായിരുന്ന ഡോക്ടറും മറ്റുള്ളവരും ഓടിയെത്തി തൊട്ടടുത്ത പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ എം.എൽ.എയെ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായ എം.എൽ എ യെ വെൻ്റിലേറ്ററിലേയ്ക്ക് മാറ്റി.
Follow us on :
More in Related News
Please select your location.