Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം തോട്ടകത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.

06 Aug 2024 20:46 IST

santhosh sharma.v

Share News :

വൈക്കം തോട്ടകം അട്ടാറ പാലത്തിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ കുറവിലങ്ങാട് സ്വദേശികളായ മനു, വിഷ്ണു,അഖിലേഷ് എന്നിവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന ചേർത്തല വെള്ളിയാംകുളം സ്വദേശി തലനാരിഴയ്ക്ക് നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ കീഴ്മേൽ മറിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം.നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.

Follow us on :

More in Related News