Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് റിട്ട. ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു

10 Oct 2024 17:25 IST

- ജേർണലിസ്റ്റ്

Share News :

തൊടുപുഴ: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് റിട്ട. ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. മുതലക്കോടം നെടുംചാലില്‍ ജോസ് മാനുവല്‍(ജോയി - 69) ആണ് മരിച്ചത്. വ്യാഴം രാവിലെ 8.30 ഓടെ കോടിക്കുളം ഐരാമ്പിള്ളിയില്‍ വച്ചാണ് അപകടം. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. ഭാര്യ ലിസി മാത്യു കരിമ്പന്‍ അറയ്ക്കല്‍ കുടുംബാംഗം (റിട്ട. ഉദ്യോഗസ്ഥ, എം.ജി സര്‍വ്വകലാശാല). മക്കള്‍: നീതു(ദുബായ്), ഗീതു(ഫെഡറല്‍ ബാങ്ക്, എറണാകുളം). മരുമക്കള്‍: ഉല്ലാസ് മേച്ചേരില്‍ പെരുമാങ്കണ്ടം(ദുബായ്), നിതിന്‍ പുതിയേടത്ത് പനങ്ങാട്(കാത്തലിക് സിറിയന്‍ ബാങ്ക്, മുംബൈ).


Follow us on :

More in Related News