Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എറണാകുളം പനങ്ങാട് സ്വകാര്യ ബസ് മറിഞ്ഞു: ബസിനടിയിൽ സ്‌കൂട്ടർ യാത്രികൻ കുടുങ്ങി

23 Jun 2024 11:42 IST

Enlight News Desk

Share News :

എറണാകുളം: പനങ്ങാട് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. 

സ്‌കൂട്ടർ യാത്രികന്റെ മുകളിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തെ തുടർന്ന് എറണാകുളം ആലപ്പുഴ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. സിഗ്നലിൽ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണം. റോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.

വെളിയംകോട് വാഹനാപകടം.: രണ്ടു പേർ മരിച്ചു

ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ സിഗ്നലിൽ ഇടിച്ച് മറിയുകയായിരുന്നു. ബസിന് തൊട്ട് പിന്നിലുണ്ടായിരുന്ന സ്‌കൂട്ടർ യാത്രികൻ ബസിനടിയിൽ പെട്ടു. ബസിനുള്ളിലെ യാത്രക്കാരെയും ബസിനടിയിൽ കുടുങ്ങിയ സ്‌കൂട്ടർ യാത്രികനെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാൽപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Follow us on :

More in Related News