Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാനസിക പീഡനം; കുറവിലങ്ങാട് ഭർതൃഗൃഹത്തിൽ വിഷം കഴിച്ച് ഗുരതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു.

05 Oct 2024 19:31 IST

santhosh sharma.v

Share News :

വൈക്കം: ഭർതൃഗൃഹത്തിൽ വിഷം കഴിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈക്കം സ്വദേശിയായ യുവതി മരിച്ചു. തോട്ടകം വാക്കേത്തറ അഖില ഭവനിൽ അഖില (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ലാബ് ടെക്നീഷ്യനായി ജോലി നോക്കുകയായിരുന്നു യുവതി. ഭർത്താവ് വിപിൻ വർക്ക്ഷോപ്പ് ജീവനക്കാരനാണ്. വിഷം കഴിച്ച് യുവതി ആശുപത്രിയിലായ വിവരം താമസിച്ചാണ് അറിയിച്ചതെന്നും ഭർത്താവ് നിരന്തരം വീട്ടുവഴക്ക് ഉണ്ടാക്കുന്നതിനെ തുടർന്ന് യുവതി മാനസിക പീഡനം അനുഭവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. മക്കൾ - ആദിത്യൻ, ആദിലക്ഷ്മി (ഇരുവരും വിദ്യാർഥികൾ ).സംസ്കാരം ശനിയാഴ്ച വൈകിട്ട് തോട്ടകത്തുള്ള യുവതിയുടെ വീട്ടുവളപ്പിൽ നടത്തി.

Follow us on :

More in Related News