Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കെ എസ് ഇ ബി കരാർ തൊഴിലാളി ടെച്ച് വെട്ടുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.

18 Jun 2024 18:43 IST

santhosh sharma.v

Share News :

വൈക്കം: ടെച്ച് വെട്ടുന്നതിനായി വൈദ്യുതി ലൈനിൽ കയറിയ കെ എസ് ഇ ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.കല്ലറ പുത്തൻ പള്ളിക്ക് സമീപം പാലക്കാട്ട് വീട്ടിൽ മാത്യൂവിൻ്റെ മകൻ മൈക്കിൾ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ കല്ലറ മുണ്ടാറിലാണ് അപകടം നടന്നത്. മുണ്ടാറിലെ പല ഭാഗങ്ങളിലായി കരാർ

ജീവനക്കാർ ടെച്ച് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു.

ഇതിനിടെ നാട്ടുകാരാണ് മൈക്കിൾ ഷോക്കേറ്റ് നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. തൊഴിലാളികളും മറ്റും ഓടിയെത്തി ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കടുത്തുരുത്തി പോലീസ് മേൽനടപടി സ്വീകരിച്ചു. എങ്ങനെയാണ് വൈദ്യുത ആഘാതമേറ്റതെന്ന് കാരണം വ്യക്തമായിട്ടില്ല.

Follow us on :

More in Related News