Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുവൈറ്റ് ദുരന്തം; മരിച്ച മലയാളികളിൽ കോട്ടയം പായിപ്പാട് സ്വദേശിയും.

13 Jun 2024 15:47 IST

santhosh sharma.v

Share News :

കോട്ടയം: കുവൈറ്റിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയും.

പാലത്തിങ്കൽ ഷിബു വർഗീസ് (38)ആണ് മരിച്ചത്. ഷിബു കഴിഞ്ഞ 11 വർഷമായി കുവൈറ്റിലെ NBTC കമ്പനിയിൽ അക്കൗണ്ടന്റ്റായി ജോലി ചെയ്തു വരികയായിരുന്നു. സഹോദരൻ ഷിജുവും കുവൈറ്റിൽ ഉണ്ട്. ഇന്നെലെ വൈകുന്നേരമാണ് മരണം വീട്ടുകാരെ ഷിജു അറിയിച്ചത്. റോസി തോമസ് ആണ് ഭാര്യ. 3 വയസുള്ള ഐഡൻ വർഗീസ് ഏക മകൻ. കുവൈറ്റ് തീപിടുത്തം പായിപ്പാട് സ്വദേശി ഷിബു വർഗീസ്, പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു, ഇത്തിത്താനം സ്വദേശി ശ്രീഹരി എന്നിവർ അടക്കം മരിച്ച കോട്ടയം സ്വദേശികൾ ഇതോടെമൂന്നായി. കുവൈറ്റ് തീപിടുത്തത്തിൽ 24 മലയാളികൾ മരിച്ചതായും 7 പേർക്ക് ഗുരുതര പരിക്ക് പറ്റിയതായും നോർക്ക അറിയിച്ചു.


Follow us on :

More in Related News