Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ചങ്ങരംകുളത്ത് കാറുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

13 Apr 2024 09:05 IST

Jithu Vijay

Share News :

മലപ്പുറം : ചങ്ങരംകുളത്ത് കാറുകള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ആനക്കര സ്വദേശി ശ്രീരാഗ് (23) ആണ് മരിച്ചത്. അകലാട് സ്വദേശി വിനീത് (24), ആല്‍ത്തറ സ്വദേശികളായ വിവേക് (28), രാഹുല്‍ ശ്രീരാഗ് (19) എന്നിവര്‍ക്ക് പരിക്കേറ്റു.


ഇന്നലെ രാത്രി 11.45 ഓടെയാണ് അപകടം. ചങ്ങരംകുളം ടൗണ്‍ ഭാഗത്തേക്ക്‌ വന്ന കാറും എതിർദിശയില്‍ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ശ്രീരാഗ് സഞ്ചരിച്ചിരുന്ന കാറുമായി എതിരേ വന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട് സമീപത്തെ കടയിലേക്കും കാർ ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. പരിക്കേറ്റ് മറ്റ് നാലുപേരും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. ഇവരുടെ നില ഗുരുതരമല്ല.

Follow us on :

Tags:

More in Related News