Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതിരപ്പള്ളി പഞ്ചായത്തിലെ കാട്ടാന ശല്യം, കോൺഗ്രസ് നടത്തിയ സമരത്തിൽ പരിഹാര നടപടികളുമായി എംഎൽഎ

05 Sep 2024 19:58 IST

- WILSON MECHERY

Share News :

അതിരപ്പള്ളി:

അതിരപ്പള്ളി പഞ്ചായത്തിലെ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണം എന്ന് ആവശ്യവുമായി വെറ്റിലപ്പാറ 13 ജംഗ്ഷനിൽ ഫോറസ്റ്റ് സ്റ്റേഷൻ മുന്നിൽ അതിരപ്പിള്ളി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ ഭാഗമായി ചാലക്കുടി . എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ നേതൃത്വത്തിൽ സമരസമിതി നേതാക്കളും, ചാലക്കുടി  D F O യുമായി ചർച്ച നടത്തി.

M L A fund ഉപയോഗിച്ച് നിർമിക്കുന്ന ഫെൻസിങ് നിർമാണത്തിന്റെ നടപടി ക്രമങ്ങൾ വേഗത്തില്ലാക്കുവാനും, ജന ജാഗ്രത സമിതി ഉടൻതന്നെ രൂപീകരിക്കുവാനും,നൈറ്റു വാച്ചർമാരുടെ എണ്ണം കൂട്ടുവാനും, നൈറ്റു പെട്രോളിംഗിന് വാഹനം കൂടുതൽ അനുവദിക്കുന്നതിനും ,പുഴയിലെ തുരുത്തുകളിലെ അടിക്കാടുകൾ വെട്ടി ആനയെ തുരത്തുന്നതിനും വേണ്ട നടപടികൾ എടുക്കുവാനും തീരുമാനിച്ചു.

പീഡനാരോപണം- ആ ദിവസങ്ങളിൽ നിവിൻ കൊച്ചിയിലെന്നുതെളിയിക്കുന്ന ബില്ലുകൾ പുറത്ത്

Follow us on :

More in Related News