Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2024 08:39 IST
Share News :
കൊല്ലം:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് പൊട്ടിവീണു ഹൗസ് സർജൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക് . ലിഫ്റ്റിൽ ഉണ്ടായിരുന്ന കുട്ടിരിപ്പുകാരിയായ വീട്ടമ്മയുടെ തോളിന് ക്ഷതം ഉണ്ടായി. കഴിഞ്ഞദിവസം രാവിലെയോടെയായിരുന്നു സംഭവം രണ്ടാം നിലയിൽ നിന്നും ഒന്നാം നിലയിലേക്ക് ലിഫ്റ്റ് പെട്ടെന്ന് പതിക്കുകയായിരുന്നു. വൈദ്യുതി തടസത്തിലുണ്ടായ സാങ്കേതിക തകരാറാണ് കാരണമെന്ന് പറയപ്പെടുന്നു. പരിശോധന നടത്തി സംഭവത്തെക്കുറിച്ച് കളക്ടർ റിപ്പോർട്ട് നേടി.
2026 വരെ കാലാവധിയുള്ള ലിഫ്റ്റുകളിൽ ഒന്നാണ് പൊട്ടിവീണത്.. കാവൽക്കാരനും സർജനും കൂട്ടിരിപ്പുകാരായ രണ്ട് പേരുമാണ് ലിഫ്റ്റിൽ ഉണ്ടായിരുന്നത്. തോളിൽ പരിക്കേറ്റ ഉടൻ ചികിത്സയ്ക്ക് ലഭ്യമാക്കി. ലിഫ്റ്റിൻ്റെ അറ്റകുറ്റപ്പണിയുടെ കരാറുകാർ സ്ഥലത്തെത്തി പരിശോധന നടത്തി. താലൂക്ക് ആശുപത്രിയുടെ ലിഫ്റ്റ് പല തവണ പ്രവർത്തന യോഗ്യമല്ലാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടു്. കാര്യക്ഷമമായ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ലിഫ്റ്റ് പ്രവർത്തിക്കാത്തതെന്ന് പറയപ്പെടുന്നു.
Follow us on :
More in Related News
Please select your location.