Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളിയാഴ്ച്ച ജുമുഅക്ക് പുറപ്പെട്ട വയോധിക കാറിടിച്ച് മരിച്ചു.

27 Dec 2024 14:40 IST

UNNICHEKKU .M

Share News :


മുക്കം: വെള്ളിയാഴ്ച്ച ജുമഅ നമസ്ക്കാരത്തിന് വീട്ടിൽ നിന്ന് പുറപ്പെട്ട വയോധിക കാറിടിച്ച് മരിച്ചു. ഗോതമ്പ് റോഡിലെ പി.പി കോയകുട്ടി യുടെ ഭാര്യ പി.എം നഫീസത്ത് (71) മരിച്ചത്. ഗോതമ്പ് റോഡിലെ പള്ളിയിലേക്കുള്ള സിബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിവേഗതതയിൽ വന്ന കാർ നഫീസയെ ഇടിച്ചാണ് അപകടo. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ ബോണറ്റും തെറിച്ചും ഗ്ലാസ്സും മുൻഭാഗവും തകർന്നു. പത്ത് മിറ്ററോളം അകലെയാണ് കാറ് നിന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സിബ്രെ ലൈനിൽ നിന്ന് അൻപത് മീറ്റർ രണ്ട് വശങ്ങളിലും സൈൻ ബോർഡ് സ്ഥാപിക്കണമെ ന്നാണ് ചട്ടം പക്ഷെ ഗോതമ്പ് റോഡിൽ ഫല സൂചകം റോ ഡിൽ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചു. ഉടനെ തന്നെ നഫീസയെ അരിക്കോട് മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മക്കൾ: അബ്ദുറഹിമാൻ ( കുഞ്ഞുട്ടി ) (പാലിയേറ്റിവ് പ്രവർത്തകൻ) ലത്തീഫ്, മുജീബ് (ദുബൈ) , ഫാത്തിമ ( മാവൂർ) നജ്മ , സൗബിന' (പൊറ്റശ്ശേരി) സീനത്ത് ( ഫറോഖ്) : മരുമക്കൾ: അൻ സാബി (വാഴക്കാട്) ഷമീറ (കുറ്റുളി ) സഫിയ ( വടക്കു മുറി)നിസാർ വെള്ളാട്ടിൽ ( മാവൂർ), മുഹമ്മദ് മോഡ ചേന്ദമംഗല്ലൂർ , മുജീബ് റഹ്മാൻ (ഫറോഖ് പേട്ട ).

സഹോദരങ്ങൾ: പരേതനായ കുഞ്ഞുമുഹമ്മദ്, സൈതലവി, ഗഫൂർ, ബഷീർ, സുബൈദ '

ചിത്രം: നഫീസ്സത്ത്

Follow us on :

More in Related News