Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വലിയപറമ്പിലെ വാഹനപകടം യുവാവ് മരിച്ചു. കൂടെയുള്ള സഹോദരന് പരിക്കേറ്റു.

07 Oct 2024 13:16 IST

UNNICHEKKU .M

Share News :



മുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ വലിയപറമ്പിലുണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു. കൂടെ സഞ്ചരിച്ച സഹോദരന് പരിക്കേറ്റു.പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിൻ (23) മരിച്ചത്. തിങ്കളാഴ്ച്ച  പുലർച്ചക്ക് മുക്കം വലിയ പറമ്പിലാണ് അപകടം.മുക്കം ഭാഗത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് വീട്ടിലേക്ക് പോകുന്നതിനിടയിൽ സ്കൂട്ടർ അപകടത്തിൽ പെട്ടത്. നിർത്തിയിട്ട ലോറിയിൽ ഇടിച്ചു റോട്ടിലേക്ക് വീണതാണ് എന്നാണ് അറിയുന്നത്. കൂടെയുണ്ടായിരുന്ന സഹോദരനെപരിക്കുകളോടെ ആശുപത്രിയിൽ പ്രവശിപ്പിച്ചു.സംഭവം നടന്ന ഉടനെ എന്റെ മുക്കം ,ഗോതമ്പ് റോഡ്  ആംബുലൻസുകളിൽ പരിക്കേറ്റവര ആശുപത്രിയിൽ എത്തിച്ചെങ്കിലും അശ്വിൻ ജീവൻ രക്ഷിക്കാനായില്ല. എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനപ്രവർത്തകർ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News