Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറിഞ്ഞ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ 30 ഓളം പേർ ചികിത്സയിൽ.

28 Jul 2024 00:59 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറിഞ്ഞ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ 30 ഓളം പേർ ചികിത്സയിൽ.ഭരണങ്ങാനം കൊട്ടാരത്തിൽ രാഹുൽ (24), ഞീഴൂർ വാക്കാട് പള്ളിപ്പാലത്ത് മനു പി ദേവസ്യ (23), ഈരാറ്റുപേട്ട വെട്ടിക്കൽ അബ്ദുദുൾ സലാം (70), തലപ്പാലം പെരുകുന്നേൽ ആനന്ദ് വിജയ് (28), പാറത്തോട് കുഴിക്കൽ പ്ലാക്കൽ ലക്ഷ്മി മോഹൻ (23), വയല ഇലക്കാട്ട് വീട്ടിൽ സിന്ധു പ്രസാദ് (48) ഇവരുടെ മക്കളായ അഞ്ജന പ്രസാദ് (21), അപർണ്ണാപ്രസാദ് (18), പൂഞ്ഞാർ കുടിലിൽ പറമ്പിൽ ജോസ്ലി ജോമി (22), പൂഞ്ഞാർ ഇലവന്നാൽ ഷാമി (42), തലയോലപ്പറമ്പ് മിഠായിക്കുന്നം നടയ്ക്കൽ വീട്ടിൽ രഞ്ജിത (38), മിഠായിക്കുന്നം കുമരക്കോട്ട് കാലായിൽ ശ്രീഷ്മി ശ്രീകുമാർ (24), പരുമല കുഴിക്കൽ പ്രാക്കിൽ ലക്ഷ്മി മോഹൻ (25), ഈരാറ്റുപേട്ട പെരുകുന്നേൽ ആനന്ദ് വിജയൻ (28), പൂഞ്ഞാർ നടുക്കരോട്ട് വിഷ്ണുപ്രിയ (25), വാക്കാട് പലിപ്പാലം മനു പി.മാത്യൂ (32), പൂഞ്ഞാർ നടുക്കരോട്ട് കാഞ്ചന (26), ഭരണങ്ങാനം കൊട്ടാരത്തിൽ വീട്ടിൽ രാഹുൽ ഷാജി (24), ഇടമറ്റം പുത്തൻപുരയ്ക്കൽ ലിഗമ കൃഷ്ണൻ (29), ഈരാറ്റുപേട്ട മനയ്ക്കൽ നവാസ് (4O), മരങ്ങാട്ടുപള്ളി കട്ടപ്പുഴ സന്ധ (42), പൂഞ്ഞാർ നടുക്കരോട്ട് ദേവൂട്ടി (28), മരങ്ങാട്ടു പ്പള്ളി വെട്ടിക്കൽ സുഗന്ധി ഹരിദാസ് (50), ഭരണങ്ങാനം മൂർക്കാട്ടിൽ സിലു (26), കാഞ്ഞിരപ്പള്ളി കൊടുപ്പുരയ്ക്കൽ അനഘ (18), പാലാ ചാമക്കാലായിൽ അഖില (27), ബെന്നറ്റ് കുന്നത് (24), അബ്ദുൾ സലിം (70), പൊതി ഗംഗാസദനത്തിൽ സുരേഷ് കുമാർ (43), പൂഞ്ഞാർ വലിയ പറമ്പിൽ ഹരികൃഷ്ണൻ (25), മുണ്ടക്കയം കുതി വേലിൽ ടി.കെ ജയൻ (45) എന്നിവർക്കാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. രണ്ടു പേരുടെ നില ഗുരുതരമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോട്ടയം - എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജങ്ഷനിലാണ് അപകടം.

എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസ് ആണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച വൈകിട്ട് 7.15 ഓടെയാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന ബസ്സ് വളവു വീശി എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബസ്സിനുള്ളിൽ നിന്നും പരിക്കേറ്റ യാത്രക്കാരെ ഓടി കൂടിയ നട്ടുകാരും മറ്റും ചേർന്ന് പൊതി, മുട്ടുചിറ എന്നിവിടങ്ങളിലെ ആശുപത്രിയിൽ ഉടൻ പ്രവേശിപ്പിക്കുകയായിരുന്നു.. അപകടത്തെ തുടർന്ന് തലപ്പാറ-കാഞ്ഞിരമറ്റം പ്രധാന റോഡിൽ രണ്ട് മണിക്കറോളം ഗതാഗതം തടസ്സപ്പെട്ടു.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. എറണാകുളത്ത് നിന്നും വരുന്ന വാഹനങ്ങൾ നീർപ്പാറയിൽ നിന്നും തട്ടാവേലിപ്പാലം വഴി തലയോലപ്പറമ്പിലേക്ക് തിരിച്ചുവിട്ടു.

അപകടത്തിൽപ്പെട്ട ബസ്സ് ഉയർത്തി മാറ്റി 10 മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.




Follow us on :

More in Related News