Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭീമൻ ആൽ വൃക്ഷം നിലം പൊത്തി;വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം.

29 May 2025 09:22 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭീമൻ ആൽ വൃക്ഷം നിലം പൊത്തി. ക്ഷേത്രത്തിൽ  വടക്കുപടിഞ്ഞാറു ഭാഗത്താത്തുണ്ടായിരുന്ന കൂറ്റൻ ആൽമരമാണ് വ്യാഴാഴ്ച രാവിലെ 7 മണിയോടെ നിലംപൊത്തിയത്.കഴിഞ്ഞ ദിവസങ്ങളിൽ മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ ശിഖരങ്ങൾക്ക് കാറ്റ് പിടിച്ചതിനെ തുടർന്ന് ആൽ വൃക്ഷം ചരിഞ്ഞിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുളള ഈ ആൽ വൃക്ഷത്തിന് താഴെയാണ് ഉത്സവ കാലങ്ങളിൽ എത്തുന്ന ഗജവീരൻമാരെ തളച്ചിരുന്നത്. ആൽത്തറയുടെ കൽക്കെട്ടും തകർന്നിട്ടുണ്ട്. രാവിലെ ഈ ഭാഗത്ത് ഭക്തജനങ്ങളുടെ തിരക്ക് കുറവായതിനാൽ ആളപായം ഒഴിവായി. പകൽ സമയങ്ങളിൽ കാറ്റു കൊള്ളുവാൻ ഭക്തർ ആൽത്തറയിൽ ഇരിക്കുക പതിവാണ്. മറിഞ്ഞു വീണ മരം മുറിച്ചു മാറ്റുവാൻ നടപടി സ്വീകരിച്ചതായി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എം. ഈശ്വരൻ നമ്പൂതിരി അറിയിച്ചു.

Follow us on :

More in Related News