Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ഗ്രിൽ ഡോർ മറിഞ്ഞുവീണ് അപകടം; രണ്ട് ഹരിത കർമ്മ സേന അംഗങ്ങൾക്ക് പരിക്കേറ്റു.

30 Sep 2025 13:16 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി എത്തിയ ഹരിത കർമ്മ സേന അംഗങ്ങൾക്ക് മുകളിലേക്ക് മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ഗ്രിൽ ഡോർ മറിഞ്ഞുവീണ് പരിക്കേറ്റു.

ഹരിത കർമ്മ സേന അംഗങ്ങളായ വൈക്കം തെക്കേനട ഏഴുപുറത്തറ വീട്ടിൽ രേഖ സജി, മുരിങ്ങോത്ത് വീട്ടിൽ അനീഷ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ശേഖരിച്ച മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ഗ്രിൽ ഡോർ അടയ്ക്കുന്നതിനിടെ പൊടുന്നനെ ഡോർ ഇവരുടെ മുകളിലേക്ക് മറിയുകയായിരുന്നു. കാലപ്പഴക്കം ചെന്ന ഡോർ പുന:സ്ഥാപിക്കണമെന്ന ആവശ്യം നിരവധി തവണ നഗരസഭാധികൃതർക്ക് മുന്നിൽ എത്തിയിരുന്നു. എന്നാൽ നഗരസഭ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. ഗ്രിൽ ഡോർ വീണ് ഇരുവർക്കും കാലിനും കൈക്കും തലയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൂടുതൽ ചികിത്സയ്ക്കായി രേഖ സജിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്തു നശിച്ച നിലയിലാണ്. കയറും കെട്ടുകമ്പി യുമുൾപ്പെടെ ഉപയോഗിച്ചാണ് പല ഭാഗങ്ങളും നിലനിർത്തിയിരിക്കുന്നത്. നഗരസഭ ഉപേക്ഷിച്ച് അനാഥമായി കിടക്കുന്ന മാലിന്യ കേന്ദ്രത്തിൽ നിന്ന് നിരവധി സാധനങ്ങൾ പലപ്പോഴായി മോഷണം പോകുന്നതായും നാട്ടുകാർ പറയുന്നു.

അതെ സമയം എംസിഎഫ് സെൻ്റർ ഫയർ ഫൈറ്റിങ് സ്ഥാപിക്കുന്നതിനായി

9,80,920 രൂപയും, എംസിഎഫ് സെൻ്റർ നവീകരണത്തിനായി -22,13,000 രൂപയും

കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP) പ്രകാരം ലോകബാങ്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഇരു പദ്ധതികൾക്കും സാങ്കേതിക അനുമതി ലഭിച്ചതിനെ തുടർന്ന് ഡി പി ആർ ആയതായും ഇതിന് കൗൺസിൽ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് തുകയുടെ അംഗീകാരം ലഭിക്കുന്നതിനായി സമർപ്പിക്കുമെന്നും അതിന് ശേഷം ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി. 

Follow us on :

More in Related News