Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

06 Aug 2024 05:44 IST

Enlight News Desk

Share News :

അടൂർ: പത്തനംതിട്ട അഅടൂർ: പത്തനംതിട്ട അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. അടൂർ ചാവടി സ്വദേശികളായ ടോം സി വർഗ്ഗീസ്, വാഴമുട്ടം സ്വദേശി ജിത്തു രാജ് എന്നിവരാണ് മരിച്ചത്. കാർ ഓടിച്ച തിരുവനന്തപുരം തൈക്കാട് സ്വദേശിനി രത്നമണിക്ക് നിസ്സാര പരിക്കുണ്ട്.

അടൂർ ബൈപ്പാസിലാണ് അപകടം ഉണ്ടായത്. അടൂരിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും അടൂരിൽ നിന്ന് കരുവാറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. 


Follow us on :

More in Related News