Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം പടിഞ്ഞാറെക്കരയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

13 Sep 2024 19:43 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം പടിഞ്ഞാറെക്കരയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുപുരയ്‌ക്കൽ പരേതരായ കുമാരൻ, രത്നമ്മ ദമ്പതികളുടെ മകൻ ശ്യാം (50) നെയാണ് വെള്ളിയാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ദിവസങ്ങളോളം പഴകിയ മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. 

എറണാകുളത്ത് ജോലിക്ക് പോയിരുന്ന ശ്യാം

ഒറ്റയ്ക്ക് താമസിച്ചിരുന്നതിനാൽ പുറത്ത് കാണാതിരുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല.

രൂക്ഷമായ ദുർഗന്ധം വന്നതോടെ സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News