Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Feb 2025 11:07 IST
Share News :
കോട്ടയം: ഏറ്റുമാനൂർ പാറോലിക്കൽ ഭാഗത്ത് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. മരിച്ചത് പാറോലിക്കൽ സ്വദേശിനിയും 11, 10 വയസ്സുള്ള പെൺ കുട്ടികളും. പാറോലിക്കൽ ഭാഗത്ത് വടകര വീട്ടിൽ കുര്യാക്കോസിൻ്റെ മകൾ ഷൈനി (42), ഇവരുടെ മക്കളായ അലീന(11), ഈവ (10) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് ഇവരുടെ മൃതദേഹങ്ങൾ ചിന്നി ചിതറിയ നിലയിൽ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയത്.
ഷൈനി തൊടുപുഴ സ്വദേശിയായ ഭർത്താവ് നോബിയുമായി പിണങ്ങി കഴിഞ്ഞ 9 മാസമായി സ്വന്തം വീട്ടിൽ മക്കളൊടൊപ്പം കഴിഞ്ഞു വരികയായിരുന്നു. മക്കൾ ഹോളിക്രോ സ്കൂളിൽ ആറാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിച്ചു വരികയാണ്. മരണപ്പെട്ട ഷൈനിയും ഭർത്താവുമായി കുടുംബ കോടതിയിൽ കേസ് നിലവിലുണ്ടെന്ന് പറയപ്പെടുന്നു. എല്ലാ ദിവസവും പതിവായി രാവിലെ പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുന്നതിനായി പോകാറുള്ള ആളുകളായിരുന്നു ഇവർ. വെള്ളിയാഴ്ച പുലർച്ചെയും പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞ് ഇവർ വീട്ടിൽ നിന്നും ഇറങ്ങിയത്. മൂവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏറ്റുമാനൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.