Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ചെമ്മനാകരിയിൽ റോഡരികിലെ കുടിവെള്ള പൈപ്പിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.

03 Oct 2024 00:50 IST

- santhosh sharma.v

Share News :

വൈക്കം: റോഡരികിൽ സ്ഥാപിച്ച ജപ്പാൻ കുടിവെള്ള പൈപ്പ് ലൈനിൽ ഇടിച്ച് തെറിച്ച് വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.കെ.എസ് മംഗലം മേക്കര പടിഞ്ഞാറെ നടുച്ചിറ വീട്ടിൽ

പരേതനായ താമരാക്ഷൻ അനിത ദമ്പതികളുടെ മകൻ അക്ഷയ് കുമാർ (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെ ചെമ്മനാകരി ചാലും കടവ് പാലത്തിന് സമീപമാണ് അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് പൈപ്പ് ലൈനിൽ ഇടിച്ച് മറിയുകയായിരുന്നു.റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ സംഭവം അറിഞ്ഞത്തിയ വൈക്കം പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. യുവാവിന് ഒപ്പം ഉണ്ടായിരുന്ന വെള്ളൂർ സ്വദേശിയായ യുവാവിനെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു അക്ഷയ്.മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.




 

Follow us on :

More in Related News