Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് മീൻപിടിക്കുന്നതിനിടെ മുങ്ങി മരിച്ച മത്സ്യതൊഴിലാളിയുടെ സംസ്ക്കാരം നാളെ.

28 May 2024 21:53 IST

santhosh sharma.v

Share News :

വൈക്കം: മീൻപിടിക്കാൻ പോകുന്നതിനിടെ പുഴയിൽ വള്ളം മറിഞ്ഞ് മരിച്ച

മത്സ്യതൊഴിലാളിയുടെ സംസ്ക്കാരം നാളെ. ചെമ്പ് പനങ്ങാവ് കാട്ടാംപ്പള്ളിൽ വീട്ടിൽ സദാനന്ദൻ (58) ആണ് ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ മുറിഞ്ഞപുഴ കടവിന് സമീപം മത്സ്യ ബന്ധനത്തിനിടെ മരിച്ചത്. വള്ളത്തിൽ തനിയെ മീൻ പിടിക്കാൻ പോകുന്നതിനിടെ വള്ളം കാറ്റിൽ ആടി ഉലഞ്ഞതിനെ തുടർന്ന് മുങ്ങിപ്പോവുകയായിരുന്നു. സംഭവം കണ്ട് അവിടെയുണ്ടായിരുന്ന മത്സ്യതൊഴിലാളികളും നാട്ടുകാരും മറ്റും ചേർന്ന് ഇയാളെ ഉടൻ മുങ്ങിയെടുത്ത് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ -തങ്കച്ചി. മക്കൾ - സനന്ദു, സംഗീത. സംസ്ക്കാരം നാളെ (മെയ് -29) ബുധനാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.



Follow us on :

More in Related News