Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.

05 Jun 2024 20:06 IST

UNNICHEKKU .M

Share News :

മുക്കം: കേരള.എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി, ലോക പരിസ്ഥിതി ദിനത്തിൽ എൻ.ജി.ഒ യൂണിയൻ താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കം CHC യിൽ വൃക്ഷതൈ നട്ടു. മുക്കം നഗരസഭാ കൗൺസിലർ പി.ടി.ബാബു ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.ലിനീഷ്, ഏരിയാ സെക്രട്ടറി ടി.സി.ഷീന, ഏരിയാ പ്രസിഡണ്ട് ജോസ് കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലാകെ 25000 വൃക്ഷതൈകൾ ഓഫീസുകൾക്ക് മുൻപിലും ജീവനക്കാരുടെ വീട്ടു പരിസരങ്ങളിലുമായി നട്ടു.

Follow us on :

More in Related News