Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കാണാതായ ഗൃഹനാഥനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

29 Sep 2024 08:24 IST

- santhosh sharma.v

Share News :

വൈക്കം: കാണാതായ ഗൃഹനാഥനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരം കാരുവള്ളി ഭാഗത്ത് പട്ടശ്ശേരിൽ വീട്ടിൽ ലിബു സി തോമസ് (54) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇയാളെ

ശനിയാഴ്ച വൈകിട്ട് മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ വൈക്കം പോലീസിൽ പരാതി നൽകിയിരുന്നു. അന്വോഷണം നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ കുളത്തിൽ മൃതദേഹം കണ്ടത്. ഫയർഫോഴ്സ് എത്തി മൃതദേഹം കരക്കെടുത്ത് വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Follow us on :

More in Related News