Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ട്പന്നി കൂട്ടങ്ങൾ ബൈക്കിന് കുറുകെ ചാടി , യുവാവിന് പരിക്ക്

15 Oct 2024 09:44 IST

- PEERMADE NEWS

Share News :

വണ്ടിപ്പെരിയാർ: കാട്ട് പന്നിക്കൂട്ടങ്ങൾ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് വീണ് യുവാവിന് പരുക്ക്

മുങ്കിലാർ സ്വദേശി.അസ്മാ മൻസിൽ  ഹാരിസ് റഹ്മാനാണ് (29)  പരിക്ക് പറ്റിയത്. ബൈക്കും പൂർണ്ണമായും തകർന്നു.

കഴിഞ്ഞ ദിവസം രാത്രി വണ്ടിപ്പെരിയാറിൽ ഹോട്ടൽ അടച്ചതിന് ശേഷം മൂങ്കിലാറിലെ വീട്ടിലേയ്ക്ക് ബൈക്കിൽ പോകുമ്പോൾ ഡൈമുക്കിന് സമീപം രാത്രി പതിനൊന്നോടെ കാട്ട് പന്നിക്കൂട്ടങ്ങൾ റോഡിന് കുറുകെ ചാടുകയുംഈ സമയം ഹാരിസിൻ്റെ ബൈക്കിൽ ഇടിച്ച് ഇയാൾ തെറിച്ചു വീഴുകയും ചെയ്തു.

കൈക്കും , മുഖത്തും കാലിനും പരിക്കേറ്റ ഹാരിസ് റോഡിൽ വീണ് കിടക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഹാരിസിൻ്റെ വില കൂടിയ മൊബൈൽ ഫോണും നഷ്ട്ടപ്പെട്ടു. തുടർന്ന് പുറകെ വന്ന വാഹനത്തിലെ ആളുകൾ ചേർന്ന് ഹാരിസിനെ വീട്ടിൽ എത്തിക്കുകയായിരുന്നു. വേദന സഹിക്ക വയ്യാതെ വന്നതോടെ

 രാവിലെ വണ്ടിപ്പെരിയാറിലെ ആശുപത്രിയിൽ ചികിത്സ തേടി.

Follow us on :

More in Related News