Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിയന്ത്രണംവിട്ട ലോറി കാറും പെട്രോൾ പമ്പിന്റെ മോണോലിഫ്ത്തും ഡിവൈഡറും ഇടിച്ചു തകര്‍ത്തു.; ഒഴിവായത് വൻ ദുരന്തം.

27 Aug 2024 14:37 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട നാഷണല്‍ പെര്‍മിറ്റ് ലോറി പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധനം അടിച്ച ശേഷം ഇറങ്ങുകയായിരുന്ന കാറും പമ്പിന്റെ മോണോലിഫ്ത്തും ഡിവൈഡറും ഇടിച്ചു തകര്‍ത്തു.ലോറി പമ്പിനുള്ളിലേക്ക് പാഞ്ഞ് കയറാതെ ഡിവൈഡറിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കടുത്തുരുത്തി -തലയോലപ്പറമ്പ് റോഡില്‍ ഇല്ലിത്തൊണ്ടിനു സമീപമുള്ള പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടം. കോട്ടയത്തുനിന്ന് മഹാരാഷ്ട്രയിലെ പൂനൈയിലേക്ക് പായ്ക്കിങ് കേയ്‌സിനായുള്ള തടിയുമായി പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടമുണ്ടാക്കിയത്. പെട്രോള്‍ പമ്പില്‍നിന്നു ഡീസലടിച്ചതിനുശേഷം പാലയിലേക്ക് പോകുന്നതിനായി റോഡിലേക്ക് ഇറങ്ങുകയായിരുന്ന വൈക്കം സ്വദേശികള്‍ സഞ്ചകരിച്ചിരുന്ന കാറിന്റെ മുന്‍വശം ഇടിച്ചു തകര്‍ത്തശേഷം ലോറി പമ്പിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറ് എതിര്‍ദിശയിലേക്ക് തിരിഞ്ഞുപോയി. സംഭവംകണ്ട പമ്പിലെ ജീവനക്കാര്‍ ഓടിയെത്തി സുരക്ഷാ ഉപകരണമായ എക്‌സിറ്റിക്യൂഷര്‍ ഉപയോഗിച്ച് അപകട സമയത്തുണ്ടായ തീപ്പൊരി അണച്ചത് വന്‍അപകടം ഒഴിവാക്കി. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍വശവും എന്‍ജിനും പൂര്‍ണ്ണമായു തകര്‍ന്നു.

ഇരുവാഹനങ്ങളിലെയും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു. അപകടത്തെ തുടര്‍ന്ന് തലയോലപ്പറമ്പ്-ഏറ്റുമാനൂര്‍ റോഡില്‍ ഭാഗീകമായി ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.




Follow us on :

More in Related News