Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് കോട്ടയം കോതനല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു.

13 Oct 2024 19:39 IST

- santhosh sharma.v

Share News :

കോട്ടയം:ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് കോട്ടയം കോതനല്ലൂർ സ്വദേശിയായ

യുവാവ് മരിച്ചു. കുറുപ്പന്തറ ഓമല്ലൂര്‍ മാച്ചേരിക്കാലായിൽ വീട്ടിൽ രാജീവ് രാഘവൻ (42) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ബോട്ടിൽ ഉറങ്ങാൻ കിടന്ന യുവാവിനെ ഞായറഴ്ച രാവിലെ മുതലാണ് കാണാതായത്.

സുഹൃത്തുക്കൾ അടങ്ങിയ 12 അംഗ സംഘത്തോടൊപ്പം ഉല്ലാസയാത്രക്ക് എത്തിയതായിരുന്നു യുവാവ്. ശനിയാഴ്ച രാത്രി ബോട്ടിൽ ഉറങ്ങാൻ കിടന്ന യുവാവിനെ ഞായറാഴ്ച രാവിലെ മുതലാണ് കാണാതായത്.സുഹൃത്തുകളും മറ്റും ചേർന്ന് നടത്തിയ തിരച്ചിലിൽ മറ്റൊരു ബോട്ടിൻ്റെ അടിയിൽ കുടുങ്ങിയ നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കോട്ടയം തിരുവാര്‍പ്പില്‍ വര്‍ക്ക്‌ഷോപ്പിലെ പെയിന്റിംഗ് തൊഴിലാളിയായിരുന്നു മരിച്ച രാജീവ്. പൂജ അവധി പ്രമാണിച്ചാണ്

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ കറങ്ങാൻ എത്തിയത്. ഭാര്യ - രഞ്ചിനി രാജീവ്. മക്കള്‍ - നിരവന (14), നിവേദ്യ (7). സംസ്‌ക്കാരം നാളെ ( ഒക്ടോബർ - 14) തിങ്കളാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പില്‍.

Follow us on :

More in Related News