Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2024 21:01 IST
Share News :
മാള.
മേലഡൂരിൽ ശനിയാഴ്ച പുലർച്ചെ അഞ്ജാത വാഹനമിടിച്ചു മേലഡൂർ സ്വദേശിയായ കുട്ടപ്പൻ (73 വയസ്സ്) മരണപ്പെ സംഭവത്തിൽ എരവത്തൂർ സ്വദേശി വെള്ളാനി വീട്ടിൽ ജോമിയെ (36 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെനിർദ്ദേശപ്രകാരം ഇരിങ്ങാലക്കുടഡി.വൈ.എസ്.പി. കെ.ജി.സുരേഷിൻ്റെനേതൃത്വത്തിൽ ഇൻസ്പെക്ടർ സജിൻ ശശി അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കുട്ടപ്പൻ അഞ്ജാത വാഹനം ഇടിച്ച് കൊല്ലപ്പെട്ടത്.
സംഭവം അറിഞ്ഞ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി സുരേഷ്, മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സമഗ്രമായ അന്വേഷണമാണ് നടത്തിയത്. ശനിയാഴ്ച പുലർച്ചെ നാലേമുക്കാലോടെയാണ് സംഭവം. എന്നും രാവിലെ മേലഡൂർ ഷാപ്പുംപടി ജംഗ്ഷനിൽ ചായ കുടിക്കാൻ പോകാറുള്ള കുട്ടപ്പൻ പതിവുപോലെ റോഡരികിലൂടെ നടന്നു വരുമ്പോഴാണ് എതിരെ വന്ന വാഹനം ഇടിച്ചുതെറിപ്പിച്ച് നിറുത്താതെപോയത്. നിർദ്ധന കുടുംബത്തിലെ അംഗമായ വയോധികനെ ഇടിച്ചു തെറിപ്പിച്ച് നിറുത്താതെ പോയ വാഹനത്തെ കണ്ടെത്താൻ പോലീസ് സംഘം നടത്തിയ ഊർജ്ജിതമായ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.സംഭവ ദിവസമായ ശനിയാഴ്ച രാത്രിയോടെ തന്നെ അന്വേഷണ സംഘം എരവത്തൂർ വരെ അന്വേഷിച്ചെത്തിയിരുന്നു. ഇടിച്ച വാഹനത്തിനു പിന്നാലെ പോയ വാഹനങ്ങളും പോലീസ് തിരിച്ചറിഞ്ഞു വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. നിറുത്താതെ പോയ വാഹനത്തിൻ്റെ അവ്യക്തമായ ചിത്രങ്ങളാണ് പോലീസിന് ആദ്യം ലഭിച്ചത്. ഇവ പരിശോധിച്ച് ഇടിച്ചത് മഹീന്ദ്ര XUV വാഹനമെന്ന് പോലീസ് സംഘം സംഭവ ദിവസം തന്നെ കണ്ടെത്തിയിരുന്നു.. ഇതിനടിസ്ഥാനമാക്കി നടന്ന അന്വേഷണമാണ് പോലീസ് സംഘത്തെ എരവത്തൂർ വരെ എത്തിച്ചത്.. സംഭവശേഷം കേടുപാടുകൾ പറ്റിയ വാഹനം ഇയാൾ ആരുമറിയാതെ തൃശൂരിൽ വർക്ക് ഷോപ്പിൽ കൊണ്ടുപോയി പണികഴിപ്പിച്ച് തെളിവു നശിപ്പിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. കാർ സ്റ്റേഷനിൽ പിടിച്ചിട്ടിട്ടുണ്ട്. വിരലടയാള വിദഗ്ദരും, സയൻ്റിഫിക് , ഡോഗ് സ്ക്വാഡും വിഭാഗവും പരിശോധന നടത്തി ശാസ്ത്രീയ തെളിവുകളേയും അടിസ്ഥാനമാക്കിയാണ് വെള്ളിയാഴ്ച പ്രതിയെ അറസ്റ്റു ചെയ്തത്. വിദേശതായിരുന്ന ഇയാൾ ഈയടുത്താണ് നാട്ടിൽ എത്തിയത്. സുഹൃത്തുക്കളോടൊപ്പം ടൂർ പോയി എത്തിയ ശേഷം ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ആണ് അപകടം.
ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻ്റ് ചെയ്തു. മാള സബ് ഇൻസ്‌പെക്ടർമാരായ,
ശ്രീനി.കെ.കെ,ഡാൻസാഫ്എസ്.ഐ പി.ജയകൃഷ്ണൻ, സീനിയർ സി.പി.ഒ മാരായ സൂരജ്.വി.ദേവ്, ഇ.എസ്.ജീവൻ, സി.പി.ഒ. മാരായ കെ.എസ്. ഉമേഷ്,കെ.ജെ.ഷിൻ്റോ,സോണി സേവ്യർഎന്നിവരാണ്അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Follow us on :
Tags:
More in Related News
Please select your location.