Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് വീടിൻ്റെ മച്ചിലെ പലകമാറുന്നതിനിടെ താഴെ വീണ് ഗൃഹനാഥന് ഗുരുതര പരിക്ക്.

12 Apr 2024 13:19 IST

santhosh sharma.v

Share News :



വൈക്കം: വീടിൻ്റെ മച്ചിലെ ദ്രവിച്ച പലകമാറുന്നതിനിടെ താഴെ വീണ് ഗൃഹനാഥന് ഗുരുതര പരിക്ക്. വൈക്കം കെ.എസ് മംഗലം കൊച്ചങ്ങാടി മൂത്തേടത്ത് ബാബു (52) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. വീടിനുള്ളിൽ തറയിൽ വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ചെമ്മനാ കരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Follow us on :

More in Related News