Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുളിക്കുന്നതിനിടയിൽ കാൽ വഴുതി ഇരുവഴിഞ്ഞിപ്പുഴയുടെ ഒഴുക്കിൽപ്പെട്ട വയോധികയെ മുക്കം അഗ്നി രക്ഷ സേനയും നാട്ടുകാരും രക്ഷപ്പെടുത്തി.

22 Jul 2024 16:08 IST

UNNICHEKKU .M

Share News :



മുക്കം : കുളിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് മൂന്ന് കിലോമീറ്ററോളം ഇരുവഞ്ഞിപ്പുഴയിലൂടെ ഒഴുകിയെത്തിയ വയോധികയായ സ്ത്രീയെ മുക്കം അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി താഴത്തു വീട്ടിൽ മാധവി(74) യെയാണ് മുക്കം ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലം രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ അഗസ്ത്യൻമുഴി പാലത്തിനു സമീപമാണ് സംഭവം. കുളിക്കാനായി ഇറങ്ങിയ മാധവി പുഴയിലേക്ക് വീണ് ഒഴുകുകയായിരുന്നു. മൂന്ന് കിലോമീറ്ററോളം ഒഴുകിവരുമ്പോൾ അഗസ്ത്യമുഴി പാലത്തിലൂടെ വരികയായിരുന്ന ഓട്ടോഡ്രൈവർ ദിലീപ് കണ്ടതിനെ തുടർന്ന് ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ മുക്കം ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി. പെട്ടെന്ന് തന്നെ അഗ്നിരക്ഷാ സേനാംഗങ്ങളും അഫ്നാസ്, സജീർ, ദിലീപ് എന്നീ നാട്ടുകാരും പുഴയിലേക്ക് ചാടി ലൈഫ്ബോയ്, ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ നീന്തിയെത്തി സ്ത്രീയെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചു. സ്ത്രീക്ക് കാര്യമായ പരിക്കുകൾ ഒന്നും പറ്റിയിട്ടില്ല. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, അസി. സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പി. അബ്ദുൽ ഷുക്കൂർ, സേനാംഗംങ്ങളായ ആർ. മിഥുൻ, കെ. ഷനീബ്, കെ. അഭിനേഷ്, എം.സുജിത്ത്, എം. നിസാമുദ്ധീൻ, കെ. എസ്. ശരത്, വി. എം. മിഥുൻ, കെ. എസ്. വിജയകുമാർ, ചാക്കോ ജോസഫ് എന്നിവരാണ് രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Follow us on :

More in Related News