Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2025 23:12 IST
Share News :
തലയോലപ്പറമ്പ്: കാർ പിന്നോട്ട് എടുക്കുന്നതിനിടെ സ്കൂട്ടർ യാത്രികരായ ദമ്പതികളെ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം പോലീസ് പിൻതുടർന്ന് പിടികൂടി. വ്യാഴാഴ്ച വൈകിട്ട് 6.15 ഓടെ തലയോലപ്പറമ്പ് കെ.ആർ സ്ട്രീറ്റിലാണ് സംഭവം. കള്ളിയത്ത് ടി എം ടി കമ്പനിയുടെ കാറാണ് അപകടം ഉണ്ടാക്കിയത്. മാർക്കറ്റ് ജംഗ്ഷനിൽ നിന്നുള്ള വാഹനങ്ങൾ കെ.ആർ സ്ട്രീറ്റ് വഴി പ്രധാന റോഡിലേക്ക് ഇറങ്ങുന്നതിനിടെ പ്രധാന റോഡിൽ നിന്നും പാലാം കടവ് ഭാഗത്ത് പോകുകയായിരുന്ന കാർ പിന്നോട് എടുക്കുന്നതിനിടെ പിന്നിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷം നിർത്താതെ മൂന്നോട്ട് എടുത്ത് അമിത വേഗത്തിൽ പോകുകയായിരുന്നു. റോഡിൽ വീണ വൈക്ക പ്രയാർ സ്വദേശികളായ ദമ്പതികൾക്ക് നിസ്സാര പരിക്കേൽക്കുകയും സ്കൂട്ടറിൻ്റെ മുൻവശം തകരുകയും ചെയ്തു. സംഭവത്തിന് ശേഷം നിർത്താതെ പോയവാഹനം ടോൾ ജംഗ്ഷനിൽ നിന്നും പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. കൊല്ലം സ്വദേശിയായ കാർ ഡ്രൈവർ അൻഷാദ് (27) നെ നാട്ടുകാരാണ് തടഞ്ഞ് നിർത്തിയത്. സ്കൂട്ടറിന് പറ്റിയ നാശ നഷ്ട്ടവും മറ്റും നൽകാമെന്ന് കാർ ഡ്രൈവർ സമ്മതിക്കുകയും ദമ്പതികൾ പരാതി നൽകാത്തതിനെ തുടർന്നും സംഭവത്തിൽ പോലീസ് കേസ്സെടുത്തില്ല.
Follow us on :
Tags:
More in Related News
Please select your location.