Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2025 16:50 IST
Share News :
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട പിക്കപ് വാൻ സ്വകാര്യ വ്യക്‌തിയുടെ കെട്ടിടത്തിൻ്റെ ഭിത്തി തകർന്ന് വീടിനുള്ളിലേക്ക് ഇടിച്ചു കയറി. തലയോലപ്പറമ്പ്- കോട്ടയം റോഡിൽ സിലോൺ കവലയ്ക്കു സമീപം കുറിച്ചി ഇറക്കത്തിൽ കഴിഞ്ഞ പുലർച്ചെയാണ് അപകടം. നടുവിലെ കുറിച്ചിയിൽ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കാണ് വാൻ ഇടിച്ചു കയറിയത്. വാൻ ഡ്രൈവർ മലപ്പുറം സ്വദേശി നൗഷാദ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എറണാകുളത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. വളവോടു കൂടിയുള്ള റോഡിൽ നിയന്ത്രണം വിട്ട വാൻ എതിർദിശയിലുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. വീടിൻ്റെ ഭിത്തിയും മറ്റും തകർന്ന കാര്യമായ നാശനഷ്ടം ഉണ്ടായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.
Follow us on :
Tags:
More in Related News
Please select your location.