Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2025 13:23 IST
Share News :
തലയോലപ്പറമ്പ്: മുന്നേ പോയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ട ടിപ്പർ ലോറിക്ക് പിന്നിൽ മിനി ടിപ്പർ ലോറി ഇടിച്ച് ഉണ്ടായ അപകടത്തിൽ മിനി ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്ക്. വടയാർ സ്വദേശി ബിനു (40) നാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ മുൻവശം തകർന്ന് ക്യാമ്പിൻ ഉള്ളിലേക്ക് ഞെരിഞ്ഞ് അമർന്നതിനെ തുടർന്ന് ക്യാമ്പിനിൽ കുരുങ്ങിയാണ് ഡ്രൈവർക്ക് പരിക്കേറ്റത്. ഇയാളെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രധാന റോഡിൽ ഗതാഗതം ഏറെ നേരം ഭാഗീകമായി തടസ്സപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.