Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ആദിവാസിയുവാവ് കൊല്ലപ്പെട്ടു

22 Jul 2024 18:08 IST

PEERMADE NEWS

Share News :


മൂന്നാർ : ചിന്നക്കനാലിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവ്കൊല്ലപ്പെട്ടു. ചിന്നക്കനാൽ ടാങ്ക് കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത് . 

ഇന്നലെ വൈകിട്ട് 5 :30യോടെ ചിന്നക്കനാൽ വണ്ണാത്തിപ്പാറയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തെ തുരത്തുന്നതിനിടയിലാണ് കണ്ണൻ ആനക്കൂട്ടത്തിന്റെ ഇടയിൽപെട്ടത്. 

ഒൻപത് പിടിയാനകൾ അടങ്ങുന്ന ആന കൂട്ടമാണ് കണ്ണനെ ആക്രമിച്ചത് .

രാവിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരുത്താൻ പ്രദേശത്തെ ആദിവാസികുടികളിൽനിന്നും മറ്റുമായി അൻപതോളം ആളുകൾ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തി ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുകയായിരുന്നു . ഇതിനിടയിലാണ് കണ്ണൻ കാട്ടാനക്കൂട്ടത്തിന് നടുവിൽ പെടുന്നത് .ആനകൂട്ടം കണ്ണനെ തുമ്പികൈയിൽ തൂക്കി എറിയുകയും ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. 

പ്രദേശത്തേക്ക് കൂടുതൽ ആളുകൾ എത്തി ആനകളെ തുരുത്തിയെങ്കിലും കണ്ണന്റെ ജീവൻ രക്ഷിക്കാനായില്ല .

പ്രദേശവാസികൾ ചേർന്ന് പിന്നീട് ആനക്കൂട്ടത്തെ തുരുത്തിയ ശേഷമാണ് മൃതദേഹം സഭംവസ്ഥലത്തുനിന്നും വീണ്ടെടുത്തത് . മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട് .

ശ്രീദേവിയാണ് കണ്ണന്റെ ഭാര്യ. സെൽവി ഏക മകളും.

Follow us on :

More in Related News