Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫർണ്ണീച്ചർ നിർമ്മാണ യൂണിറ്റിന് തീപ്പിടിച്ചു് നാല് ലക്ഷo രൂപയുടെ നഷ്ടം സംഭവിച്ചു.

02 Feb 2025 21:58 IST

UNNICHEKKU .M

Share News :

മുക്കം: ഫർണ്ണിച്ചർ നിർമ്മാണ യൂണിറ്റിൽ തീ പിടിച്ചു. നാല്  ലക്ഷം രൂപയുടെ ഫർണ്ണിച്ചർ കത്തിനശിച്ചു. ഓമശ്ശേരി വെള്ളാറചാലിൽ ഇബ്രാഹിം പാറച്ചാലിൽ ഉടമസ്ഥതയിലുള്ള " ഗ്രാൻഡർ ° ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ സംഭവം. നിർമ്മാണ ജോലികൾ കഴിഞ്ഞതും അല്ലാത്തതുമായ അലമാരകൾ കസേരകൾ, മേശകൾ , കട്ടിലുകൾ, മിഷനറികൾ എന്നിവയ്ക്ക് തീ പിടിച്ചു. അവധി ദിവസമായതിനാൽ യൂണിറ്റിൽ ക്ലീനിങ് പ്രവർത്തികൾ നടന്നിരുന്നു .ഇതിൻറെ ഭാഗമായി പാഴ് വസ്തുക്കൾ കൂട്ടിയിട്ട് സമീപത്ത് വച്ച് കത്തിച്ചിരുന്നു. ഇതിൽ നിന്ന് തീപ്പൊരി പറന്ന് മുകളിലായി വലിച്ചു കെട്ടിയ പ്ലാസ്റ്റിക് നെറ്റിലേക്ക് തീ പടർന്നതാണെന്ന് സംശയിക്കുന്നു നാല് ലക്ഷം രൂപയുടെ ഫർണിച്ചറുകൾ കത്തി നശിച്ചത്. വിവരമറിന് മുക്കത്ത് നിന്ന് അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. സീനിയർ ഫയർ ഓഫീസർ മനോജ് സി ഫയർ ഓഫീസർമാരായ സജിത്ത്ലാൽ എം സി , അനീഷ് പി ടി , അനീഷ് എൻ പി അജേഷ് ജി ആർ, മിഥുൻ വി എം , ജിതിൻ പി.നിഖിൽ എം കെ അഭിനവ് എം ശ്യാം കുര്യൻ ഹോം ഗാർഡുമാരായ രാധാകൃഷ്ണൻ സി രവീന്ദ്രൻ ടി എന്നിവരുടെ മുക്കാൽ മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.

Follow us on :

More in Related News