Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു; അപകടം അബദ്ധത്തിൽ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ.

04 Oct 2025 23:41 IST

santhosh sharma.v

Share News :

വൈക്കം: ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. വൈക്കത്ത് ശനിയാഴ്ച വൈകിട്ട് 7നാണ് സംഭവം. വീട്ടുവഴക്കിനെ തുടർന്ന് ഇയാൾ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തമാശയ്ക്ക് തീപ്പെട്ടി കത്തിച്ച് കാണിക്കുന്നതിനിടെ അബദ്ധത്തിൽ തീ ആളിപ്പടർന്നാണ് അപകടം. ഉടൻ തീ കെടുത്തിയെങ്കിലും ശരീരമാക സകലം പൊള്ളലേറ്റ ടി.വി പുരം സ്വദേശി രാജേഷ് (56) വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.പൊള്ളൽ ഗുരുതരമായതിനെ തുടർന്ന് ഇയാളെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Follow us on :

More in Related News