Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊന്നാനിയിൽ കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ടുപേർ മരിച്ചു

13 May 2024 09:40 IST

Saifuddin Rocky

Share News :

പൊന്നാനി: പൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. പൊന്നാനി അഴീക്കൽ സ്വദേശി സ്രാങ്ക് അബ്ദുൽ സലാം (40), സഹായി കടവ് സ്വദേശി ഗഫൂർ (39) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിന് പോയ 'ഇസ്ലാഹി' എന്ന ബോട്ടിൽ കപ്പൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് നെടുകെ പിളർന്നു. ബോട്ടിൽ ഉണ്ടായിരുന്ന മറ്റു നാലു പേർ രക്ഷപ്പെട്ടു. നാലരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായത്.

Follow us on :

More in Related News