Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമ്പത്തിക ബാധ്യത; കോട്ടയം കടുത്തുരുത്തിയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

11 Sep 2024 11:15 IST

santhosh sharma.v

Share News :

കോട്ടയം: കടുത്തുരുത്തി കെ.എസ് പുരത്ത്

സാമ്പത്തിക ബാധ്യതയെ തുടർന്ന് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

മങ്ങാട് ഭാഗത്ത് മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (38) എന്നിവരെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച രാത്രി എട്ടോടെയാണു സംഭവം. അയൽവാസികൾ ഫോണിൽ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതിൽ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 15 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് മക്കളില്ലാത്ത ദു:ഖവും അലട്ടിയിരുന്നതായി പറയപ്പെടുന്നു. നാളുകളായി ഇവർക്ക് കടബാധ്യതയും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കടുത്തുരുത്തി പോലീസ് മേൽനടപടി സ്വീകരിച്ചു.സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News