Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂടത്തായി പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

11 Apr 2024 15:12 IST

- VarthaMudra

Share News :

താമരശ്ശേരി:  

കൂടത്തായിക്കടുത്ത് ഇരുതുള്ളി പുഴയിലെ തോട്ടത്തിൽ കടവിന് സമീപം കൂടത്തായി പുഴയിൽ ഇന്ന് രാവിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഓമശ്ശേരി മങ്ങാട് മങ്ങാട്ട് പുറായിൽ സജീവൻ (45) ആണ് മരിച്ചത്. മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി വീണ് അപകടം സംഭവിച്ചാതാണെന്നാണ് പ്രാഥമിക നിഗമനം.മുഖത്ത് ചെറിയ പരിക്കുകളുണ്ട്.വസ്ത്രവും ചെരിപ്പും ഫോണും സമീപത്ത് നിന്ന് കണ്ടെടുത്തു. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല കൈയ്യിൽ ചുറ്റിയ നിലയായിരുന്നു മൃതദേഹം.

ഇയാൾ അവിവാഹിതനാണ്

താമരശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. 


Follow us on :

More in Related News