Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ചെമ്പിൽ നിയന്ത്രണം വിട്ട വോക്സ് വാഗണർ കാർ കെ എസ് ആർ ടി സി ബസ്സിൽ ഇടിച്ച് അപകടം.

03 Aug 2024 22:09 IST

santhosh sharma.v

Share News :

വൈക്കം: നിയന്ത്രണം വിട്ട വോക്സ് ഗാവണർ കാർ കെ എസ് ആർ ടി സി ബസ്സിലിടിച്ച് അപകം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വെകിട്ട് 8.15 ഓടെ ചെമ്പ് പള്ളിക്ക് സമീപമാണ് അപകടം. രണ്ട് കാറുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെയാണ് അപകടം. വൈക്കത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്സ്. പൂന്തോട്ടഭാഗത്ത് നിന്നും അമിതവേഗത്തിൽ മത്സരിച്ച് വന്ന കാറുകളിൽ ഒന്ന് നിയന്ത്രം വിട്ട് വന്ന് ബസ്സിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് ഏറെ നേരം പ്രധാന റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


Follow us on :

More in Related News