Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ യുവാവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ മരിച്ച നിലയിൽ കണ്ടെത്തി.

15 Oct 2024 09:54 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ്: യുവാവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് വടയാർ കള്ളാട്ടിപ്പുറം ഭാഗത്ത് കള്ളാട്ടിത്തറ വീട്ടിൽ ജോസഫ്, സോഫി ദമ്പതികളുടെ മകൻ ജെൻസൺ (24 ) നെയാണ് കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. വെൽഡിംഗ് തൊഴിലാളിയായിരുന്നു യുവാവ്. രാവിലെ ഏറെ നേരം കഴിഞ്ഞും യുവാവിനെ പുറത്ത് കാണാത്തതിനെ തുടർന്ന് വീട്ടുകാർ കതക് തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.സാമ്പത്തിക പ്രശ്നമാണ് ജീവനെടുക്കിയതിന് പിന്നിലെന്ന് സൂചന. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Follow us on :

More in Related News