Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവയിൽ മാവിൽ കയറുന്നതിനിടെ കാൽ വഴുതി താഴെ വീണ് ഗൃഹനാഥൻ മരിച്ചു

10 May 2024 09:16 IST

santhosh sharma.v

Share News :

കംപക്കം

വൈക്കം: വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കുവാനായി കയറുന്നതിനിടെ കാൽ വഴുതി താഴെ വീണ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. പെരുവ അവർമ ചിറ്റക്കാട്ട് 

ഗോകുലൻ (62) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കുവാനായി കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. ഭാര്യ - പ്രസന്നകുമാരി. മകൾ - നീതു. മരുമകൻ - അനു.(വടക്കേനിരപ്പ് ഞീഴൂർ).

സംസ്കാരം ഇന്ന് (മെയ് 10 വെള്ളി) ഉച്ചയ്ക്ക്

2.30 ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News