Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2025 22:44 IST
Share News :
വൈക്കം: സോഫ്റ്റ് വെയർ എഞ്ചിനീയർ ബാഗ്ളൂരിൽ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. ഉദയനാപുരം നാനാടം കച്ചേരിത്തറ വീട്ടിൽ പരേതനായ മഹേശൻ, കൗസല്യ ദമ്പതികളുടെ മകൻ ശ്രീജേഷ് . എം (37) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. സഹപ്രവർത്തകർ ചേർന്ന് ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ശ്രീജേഷ്. ഭാര്യ - ഡോക്ടർ പാർവ്വതി (കടക്കാവൂർ), മകൾ - ഭൗമി. സംസ്കാരം നാളെ (ജൂൺ19) വ്യാഴാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.